കോട്ടയം: മാന്നാനത്ത് കെവിന്‍ ജോസഫിന്റെ ദുരഭിമാന കൊലപാതകകേസില്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ എ.എസ്.ഐയെ പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. കെവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ തടയാനും തീരുമാനമായി.

ഇക്കഴിഞ്ഞ മെയ് 27നാണ് കെവിനെ ഭാര്യ നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ജാതി മാറി കെവിനെ വിവാഹം കഴിച്ചതാണ് നീനുവിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. വിദേശത്തായിരുന്ന ഷാനു ചാക്കോ ലീവ് എടുത്ത് നാട്ടില്‍ വന്നാണ് കൊലപാതകം നടത്തിയത്. കെവിനെ തട്ടിക്കൊണ്ട് പോയെന്ന് നീനുവും കെവിന്റെ പിതാവും പരാതി നല്‍കിയിട്ടും എ.എസ്.ഐ ബിജു അടക്കമുള്ള പോലീസുകാര്‍ ഷാനുവില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം പ്രതികള്‍ക്ക് ഒത്താശ ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…