ലൈഫ് മിഷന്‍ കോഴക്കേസില്‍ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പന് ജാമ്യം. കലൂര്‍ പി എം എല്‍ എ കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒരു ലക്ഷം രൂപ ബോണ്ടിന്‍മേലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് 7 ദിവസത്തിന് ശേഷമാണ് സന്തോഷ് ഈപ്പന്‍ പുറത്തിറങ്ങുന്നത്. അതേ സമയം കേസില്‍ നേരത്തെ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്.ലൈഫ് മിഷന്‍ കേസില്‍ നാലര കോടി രൂപ കൈക്കൂലി നല്‍കിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയില്‍ അറിയിച്ചിരുന്നത്. സന്തോഷ് ഈപ്പനെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം കസ്റ്റഡിയില്‍ വാങ്ങിയും ഇ ഡി ചോദ്യം ചെയ്തിരുന്നു.നേരത്തെ ഇനി നാല് ദിവസം കൂടി സന്തോഷ് ഈപ്പനെ കസ്റ്റഡിയില്‍ വേണമെന്ന നിലപാടെടുത്ത ഇഡി പക്ഷെ ഇന്ന് ഇയാളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് യൂണിടാക് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ ജാമ്യം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…