ഐവി ശശിയുടെയും സീമയുടെയും മകന് അനി ശശി സംവിധാന രംഗത്തേക്ക്. ആദ്യ സംവിധാന ചിത്രത്തില്‍ നായകനായി മോഹന്‍ലാലിന്റെ മകന് പ്രണവും നായികാവേഷത്തില്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും.
അടുത്ത വര്‍ഷം ആരംഭിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ് കഥയും തിരക്കഥയും അനി ശശിയുടേതാണ്. മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകവേഷത്തിലേക്കെത്തിയത്. തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമാകുന്ന പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ടെന്നു വാര്‍ത്തകളുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ അനി ശശിയുടേതാണ്.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








