തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ സി.പി.എം പ്രത്യേക യോഗം ചേരും. ഈമാസം 23-ന് എ.കെ.ജി സെന്ററിലാണ് ഒരുദിവസത്തെ യോഗം ചേരുക. 27-മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പി.കെ ശശി വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
തന്നെ ലൈംഗികമായും മാനസികമായും പി.കെ ശശി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് ജില്ലയിലെ വനിതാ ഡി.വൈ.എഫ്.ഐ നേതാവ് സി.പി.എം നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി എ.കെ ബാലനെയും പി.കെ ശ്രീമതി ടീച്ചറെയും അന്വേഷണ കമ്മീഷനായി നിയോഗിച്ച സി.പി.എം, ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് പ്രത്യേക യോഗം ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…