മുംബൈ: നഗരത്തിലെ ഗീതാനഗറില്‍ മുപ്പത്തിരണ്ടുകാരിയെ പങ്കാളി വെട്ടിനുറുക്കി കഷണങ്ങളാക്കി ശരീര ഭാഗങ്ങള്‍ പ്രഷര്‍ കുക്കറില്‍ വേവിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.ഇര സരസ്വതി വൈദ്യയുമായി ഒരിക്കലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞ പ്രതി മനോജ് രമേശ് സാനേ നീലച്ചിത്രങ്ങളുടെ അടിമയായിരുന്നു എന്നാണ് പുതിയ വിവരം.52 കാരനായ മനോജ് സാനേ നിരന്തരം നീലച്ചിത്രങ്ങള്‍ കണ്ടിരുന്നതായും നീലച്ചിത്ര വെബ്സൈറ്റുകളുടെ അഡ്രസുകള്‍ മറന്നുപോകുന്നതിനായി പേപ്പറിലായി എഴുതി സൂക്ഷിച്ചിരുന്നു എന്നുമാണ് പുതിയ വിവരം. ഏഴോളം വെബ്സൈറ്റുകളുടെ പേരുകള്‍ ഇയാള്‍ പേപ്പറില്‍ എഴുതിയിട്ടിരുന്നു. ഭാര്യ വൈദ്യയ്ക്ക് പങ്കാളി തന്നെ സന്തോഷിപ്പിക്കുകയോ സംതൃപ്തി നല്‍കുകയോ ചെയ്യുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞ് നിരന്തരം ഇവര്‍ വഴക്കു പിടിക്കുകയും ചെയ്തിരുന്നു. സാനേ വേറേതെങ്കിലും സ്ത്രീകളെ നോക്കുന്നതും ഇവര്‍ക്ക് സഹിച്ചിരുന്നില്ല.പോണ്‍സൈറ്റിന്റെ അഡ്രസുകള്‍ എഴുതിയിരുന്ന പേപ്പര്‍ പോലീസ് സാനേയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നില്ലെന്ന് ഭാര്യയ്ക്ക് പരാതി ഉണ്ടായിരുന്നതായും സാനേ സമ്മതിച്ചിട്ടുണ്ട്. പോര്‍ണോഗ്രാഫി നിരന്തരം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് പുറമേ സാനേ മൃതദേഹം എങ്ങിനെ മറവ് ചെയ്യാം എന്നതും ഗൂഗിളില്‍ തിരഞ്ഞിരുന്നു. ജൂണ്‍ 4 ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുകാതിരിക്കാനും ദുര്‍ഗ്ഗന്ധം ഉണ്ടാക്കാതിരിക്കാനും എന്താണ് വഴിയെന്നും ഇയാള്‍ തെരഞ്ഞിരുന്നു.നേരത്തേ വൈദ്യയുടെ മൃതദേഹം മരംവെട്ടുന്ന മെഷീന്‍ ഉപയോഗിച്ച് സാനേ പല കഷ്ണങ്ങളായി മുറിച്ചുമാറ്റുകയും പ്രഷര്‍ കുക്കറിലിട്ട് വേവിക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മുംബൈയില്‍ മുമ്ബ് നടന്ന ശ്രദ്ധാ വാക്കര്‍ കേസും സാനേയെ സ്വാധീനിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ലിവിംഗ് റിലേഷനില്‍ ആയിരുന്നു ശ്രദ്ധയെ ഭര്‍ത്താവ് അഫ്താബ് പൂനേവാല കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പല ഭാഗങ്ങളായി വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.മുംബൈ കൊലപാതകത്തില്‍ സാനേ ശരീരാവശിഷ്ടങ്ങള്‍ വേവിച്ച ശേഷം ക്ളോസെറ്റ് വഴി ഒഴുക്കി വിട്ടിരുന്നു. ശൗചാലയങ്ങളും അഴുക്കുചാലുകളും അടഞ്ഞുകിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ സെപ്റ്റിടാങ്ക് വരെ തുറക്കാന്‍ തീരുമാനിച്ചിരുന്നു. സരസ്വതി വൈദ്യയെ മനോജ് സനെ വിവാഹം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലും വന്നിട്ടുണ്ട്.സരസ്വതി തന്റെ നാലു സഹോദരിമാരുമായി സനെയുമായുള്ള വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നതായി പോലീസ് അറിയിച്ചു. സഹോദരിമാരില്‍ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്. ”സരസ്വതിയും മനോജും ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായിരുന്നു. പിന്നീടാണ് സഹോദരിമാരെ വിവരം ധരിപ്പിച്ചത്”-കേസ് അന്വേഷിക്കുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മനോജ് സനെ തന്റെ അമ്മാവനാണെന്നും അദ്ദേഹത്തിനു മുംെബെയില്‍ തുണിമില്‍ ഉണ്ടെന്നുമാണ് സരസ്വതി പരിചയക്കാരോട് പറഞ്ഞിരുന്നത്.സ്‌കൂളില്‍ പഠനമുപേക്ഷിച്ച സരസ്വതി മുംെബെയിലേക്കു വരുംമുമ്ബ് ഏതാനും വര്‍ഷം അഹമ്മദാബാദില്‍ സഹോദരിമാര്‍ക്കൊപ്പമാണു താമസിച്ചിരുന്നത്. ബോറിവാലിയിലെ ഒരു റേഷന്‍ കടയില്‍ വച്ചാണ് കൊലപാതകിയായ മനോജിനെ സരസ്വതി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പിന്നീട് മനോജ് സരസ്വതിക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുകയും ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കാനും ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…