സിപിഐഎമ്മിന്റെ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതെന്ന് എം വി ഗോവിന്ദന്‍. മാധ്യമങ്ങളും കോണ്‍ഗ്രസും ബിജെപിയും വികസനം നടത്തുന്നതിന് എതിരാണ്. സകല പദ്ധതികളെയും എതിര്‍ക്കുന്നു. മൂന്ന് വര്‍ഷത്തിനകം ദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും.
എ.ഐ ക്യാമറ വന്നതോടെ അപകടം കുറഞ്ഞു. പ്രതിപക്ഷം തൊള്ളക്ക് തോന്നിയ പോലെ അഴിമതിയെന്ന് പറയുന്നു. സുധാകരനെ അറസ്റ്റ് ചെയ്തിട്ട് എവിടെ പ്രതിഷേധം നടന്നു. അഴിമതിയുടെ ഭാഗമായാല്‍ കേസ് വേറെയാണ്. അവിടെ രാഷ്ട്രീയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മോണ്‍സന്റെ കേസും, വിഡി സതീശന്റെ കേസും ഞങ്ങള്‍ കൊടുത്തതല്ല. എന്നിട്ട് ഇപ്പോള്‍ പറയുന്നു രാഷ്ട്രീയമായി നേരിടുമെന്ന്. സിപിഐഎമ്മിനും ദേശാഭിമാനിക്കുമെതിരെ മുമ്പും പല കേസുമെടുത്തിട്ടുണ്ട്. ആരുടെയും ഇംഗിതത്തിന് വഴങ്ങി ഓലപ്പാമ്പ് കാണിച്ച് ഭീഷണിപെടുത്തണ്ട. ജനങ്ങള്‍ക്ക് മേല്‍ കുതിര കയറുന്ന ഒരു നിലപാടും ഈ പാര്‍ട്ടി എടുക്കില്ല. പാര്‍ട്ടിക്കകത്തും അതാണ് നിലപാട് , നല്ല പരിശോധന നടത്തണം. ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല.തെറ്റായ നിലപാടിനെതിരെ പാര്‍ട്ടിക്കകത്തും നടപടി എടുക്കും. അതൊന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കില്ല. തെറ്റായ ഒരു പ്രവണതയെയും വെച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓലപ്പാമ്പിനെ കാണിച്ചാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മും ദേശാഭിമാനിയുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു . തനിക്കെതിരെ നടത്തിയ പോക്‌സോ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശാഭിമാനിക്കെതിരെയും കേസ് കൊടുക്കുമെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുധാകരനെതിരെയുള്ള കേസിനെ പ്രതിപക്ഷം രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. തട്ടിപ്പ്, വഞ്ചന കേസുകള്‍ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുക. ജനങ്ങളുടെ പിന്തുണ കിട്ടില്ല. പോക്‌സോ കേസിലെ പ്രതി മോന്‍സന്‍ അടുത്ത സുഹൃത്തെന്ന് കെ സുധാകരന്‍ പറയുന്നു. കെ.സുധാകരന്‍ മോന്‍സണെ തള്ളിപ്പറയാത്തത് രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭയം മൂലമാണ്. തനിക്കെതിരെയും താന്‍ പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തെളിവുകള്‍ എല്ലം സുധാകരന് എതിരാണ്. ഇതില്‍ രാഷ്ട്രീയ പകപോക്കല്‍ ഒന്നും ഇല്ല. ജനങ്ങളുടെ മുന്‍പില്‍ കെപിസിസി അധ്യക്ഷന്‍ പരിഹാസ്യനായി നില്‍ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…