വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിച്ച നന്‍പകല്‍നേരത്ത് മയക്കമാണു മികച്ച ചിത്രം.
മികച്ച നടനായി സൗബിന്‍ ഷാഹിറിനെയും (ഇലവീഴാപൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെയും (ജയ ജയ ജയഹേ) തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരിയാണു മികച്ച സംവിധായകന്‍ (നന്‍പകല്‍നേരത്ത് മയക്കം).ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നടന്‍ ശങ്കര്‍, നടി മേനക എന്നിവര്‍ക്കു സമ്മാനിക്കും. സെപ്റ്റംബര്‍ ആദ്യവാരം തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
തിയേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; എമ്പുരാന്‍ തിയേറ്ററുകളില്‍; കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും പൃഥ്വിരാജും
ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ ̵…














