ന്യുഡല്‍ഹി: ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി ബെന്നി ബെഹ്നാന് എം.പി.കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 217 മരണങ്ങള് സംഭവിച്ചു. 30,000 ഓളം ആക്രമണക്കേസുകളുണ്ടായി. 9,000 ഓളം കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. ഈ വിഷയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് തീരുമാനമെന്ന് ബെന്നി ബെഹ്നാന് പറഞ്ഞൂ.ആലുവയില്‍ പകല്‍ സമയത്ത് ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയത.് പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേരളത്തിലെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ക്രിമിനലുകളും എത്തുന്നുണ്ട്. പോലീസ് നിഷ്ക്രീയമാണ്. പോക്സോ, കൊലപാതക കേസുകളില്‍ പെട്ട ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ഒരു പ്രതികരണവും നടത്താന്‍ ശ്രമിച്ചിട്ടില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ശക്തമായ നടപടി സ്വീകരിച്ച് ക്രിമിനലുകളുടെ മനസ്സില്‍ ഭയമുണ്ടാക്കാന്‍ കഴിയണമെന്നും ബെന്നി ബെഹ്നാന് പറഞ്ഞു.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…













