പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ ശബ്ദമുയര്‍ത്തി ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെയാണ് ഹാര്‍ദിക് ആഞ്ഞടിച്ചത്. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക്കാണ് ടീമിനെ നയിച്ചത്. അടുത്ത തവണ കളിക്കാനായി എത്തുമ്പോള്‍ അടിസ്ഥാന ആവശ്യങ്ങളെങ്കിലും സാധിച്ചുതരാന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ശ്രദ്ധിക്കണമെന്ന് ഹാര്‍ദിക് വ്യക്തമാക്കി. ‘ ഞങ്ങള്‍ കളിച്ചതില്‍വെച്ചേറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണിത്. പക്ഷേ അടുത്ത തവണ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കാനെത്തുമ്പോള്‍ യാത്ര പോലെയുള്ള കാര്യങ്ങളില്‍ അധികൃതര്‍ക്ക് കുറച്ചുകൂട ശ്രദ്ധ ചെലുത്താം. ഞങ്ങള്‍ ആഡംബരം ആവശ്യപ്പെടുന്നില്ല കുറഞ്ഞപക്ഷം അടിസ്ഥാനപരമായ ആവശ്യങ്ങളെങ്കിലും സാധിച്ചുതന്നൂടേ?- ഹാര്‍ദിക് തുറന്നടിച്ചു. മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ 200 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി. ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയെ ഹാര്‍ദിക്കാണ് നയിച്ചത്. മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…











