ന്യൂഡല്‍ഹി: ‘ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിലെ നാഴികക്കല്ലായ നേട്ടം’. സേവനം ആരംഭിച്ച് 10 മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5G സേവനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ 5ജി സേവനത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ ഇന്ത്യ മുന്നേറുന്നതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തിന്റെ എല്ലാ കോണുകളിലും അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കുന്നതിനും ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനും പുരോഗതി കൈവരിക്കാനുമുള്ള സര്‍ക്കാരിന്റെ ചുമതലയാണ് അതിവേഗ 5G സേവനം അടിവരയിടുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവിന്റെ ട്വിറ്റര്‍ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു. ‘ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ ഇന്ത്യ കുതിച്ചുയരുന്നു! മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളില്‍ 5ജി സേവനം ആരംഭിക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ സാങ്കേതിക യാത്രയിലെ ഒരു നാഴികക്കല്ലായ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതിനും ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിനും പുരോഗതി കൈവരിക്കുന്നതിനുമുള്ള ഞങ്ങളുടെ ചുമതലയാണ് ഈ അതിവേഗ 5G സേവനം അടിവരയിടുന്നത്.’ പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. സേവനങ്ങള്‍ ആരംഭിച്ച് 10 മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം സ്ഥലങ്ങളില്‍ 5ജി സേവനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അത് തുടരുകയാണെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. രാജ്യത്തെ 714 ജില്ലകളിലാണ് ഇപ്പോള്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ഒക്ടോബര്‍ ഒന്നിന് സേവനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. റിയലന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സേവനം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം 5ജി സൈറ്റുകളും എട്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം സ്ഥലങ്ങളിലാണ് 5ജി ഒരുക്കിയത്. തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡാറ്റ നിരക്ക്, മികച്ച ആശയവിനിമയ സംവിധാനങ്ങള്‍ , ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാന്‍, വേഗത്തില്‍ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതെല്ലാം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള 5G സേവനം ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാം പതിപ്പിലാണ് 5ജി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












