മെല്‍ബണ്‍: 2023 ഓസ്ട്രേലിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന പി.വി.സിന്ധു പുറത്ത്. രണ്ട് തവണ ഒളിമ്പിക് മെഡല്‍ കഴുത്തിലണിഞ്ഞ സിന്ധു വനിതാ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്ത് അപ്രതീക്ഷിത കുതിപ്പിലൂടെ സെമിയിലെത്തി.ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ലോക 12-ാം നമ്പര്‍ താരമായ ബെയ്വെന്‍ ഷാങ്ങാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. നാലാം ഓസ്ട്രേലിയ ഓപ്പണ്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ സിന്ധുവിനെ ഷാങ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരം വെറും 39 മിനിറ്റുകൊണ്ട് അവസാനിച്ചു. സ്‌കോര്‍: 12-21, 17-21.കഴിഞ്ഞ കുറച്ചുമാസങ്ങളായി ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് സിന്ധു. തുടര്‍ച്ചയായ പരാജയങ്ങള്‍ താരത്തിന്റെ ലോകറാങ്കിങ്ങില്‍ വലിയ തിരിച്ചടി സമ്മാനിച്ചു. നിലവില്‍ ലോക റാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണ് സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…