ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.ഇന്നലെ രാവിലെയാണ് കുല്‍ഗാമിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.ഹലാന്‍ വനമേഖലയില്‍ ഭീകരുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ഈ തിരച്ചിലിനിടെ ആണ് ആക്രമണം ഉണ്ടായത്. പോലീസിന്റെയും ആര്‍ആര്‍ആറിന്റെയും സംയുക്ത തിരച്ചിലിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്.അതേസമയം മേഖലയില്‍ സംയുക്ത സേന ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഈ മേഖലയില്‍ ഉണ്ടെന്ന വിവരം സേനയ്ക്ക് ലഭിച്ചു. കൂടുതല്‍ സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











