പ്രശസ്ത ഹിന്ദി ചലച്ചിത്രനടി കാജോളിന് ഇന്ന് പിറന്നാള്‍. ചലച്ചിത്രനിര്‍മ്മാതാവായ ഷോമു മുഖര്‍ജിയുടെയും നടിയായ തനൂജയുടെയും മകളായി 1975 ഓഗസ്ത് 5നാണ് താരം ജനിച്ചത്. 1992ല്‍ പ്രദര്‍ശനത്തിനെത്തിയ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്കു കടന്നവരുന്നത്. 1993ല്‍ അഭിനയിച്ച ബാസിഗര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയായി. ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചു.1997ല്‍ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
ചിത്രം ആ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. 2001ല്‍ പ്രദര്‍ശനത്തിനെത്തിയ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിനുശേഷം കാജോള്‍ അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. പിന്നീട് 2006ല്‍ ഫന എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 1999ല്‍ ബോളിവുഡ് നടനായ അജയ് ദേവ്ഗണിനെ വിവാഹം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…