ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിള്‍സ് ഫൈനലില്‍ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-9, 21-23, 22-20 എന്ന സ്‌കോറിനായിരുന്നു യാങ്ങിന്റെ വിജയം.ആദ്യ ഗെയിം അനായാസം വെങ് ഹോങ് നേടി. പിന്നാലെ ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലില്‍ 21-18, 21-12 എന്ന സ്‌കോറിന് സ്വന്തം നാട്ടുകാരനായ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയ് ഫൈനലിലെത്തിയത്. 21-19, 13-21, 21-13 എന്ന സ്‌കോറിന് മലേഷ്യയുടെ ലീ സി ജിയയെ പരാജയപ്പെടുത്തിയാണ് വെങ് ഹോങ് ഫൈനല്‍ ബര്‍ത്ത് ബുക്ക് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…