ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരള സര്‍ക്കാരിന് റെയില്‍വേ വികസനത്തില്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ റെയില്‍വേയുടെ മെഗാ നവീകരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. എന്തു കാര്യത്തെയും കേരള സര്‍ക്കാര്‍ രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സര്‍വേ നടത്താന്‍ പോലും സര്‍ക്കാര്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്നു തുടക്കമിട്ടത്. കേരളത്തില്‍ 34, മലബാറില്‍ 13 സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമാണ്. 24,470 കോടി രൂപയാണ് റെയില്‍വേ നവീകരണ പദ്ധതിയുടെ ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…