ആഗ്ര: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് പടുകൂറ്റന്‍ താഴുമായി അലിഗഡില്‍ നിന്നും ഇരുമ്പു പണിക്കാരന്‍. താഴും താക്കോലുമെല്ലാം ഉണ്ടാക്കുന്ന 66 കാരന്‍ സത്യപ്രകാശ് ശര്‍മ്മയാണ് 400 കിലോയോളം തൂക്കം വരുന്ന താഴ് ഉണ്ടാക്കിയത്.പത്തടി ഉയരവും 4.6 അടി വീതിയും 9.5 ഇഞ്ച് കനവുമുള്ള താഴ് ലോകത്തെ ഏറ്റവും വലിയ കൈ നിര്‍മ്മിത താഴാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രീരാമന്റെ ചിത്രത്തോടു കൂടിയ താഴിന് നിര്‍മ്മാണച്ചെലവ് ഏകദേശം രണ്ടു ലക്ഷം രൂപയാണ്. എന്നാല്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് സമ്മാനമായിട്ടാണ് ഇത് നല്‍കുന്നത്. ഇത് ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിക്കും. നൗറംഗബാദ് കോളനിയില്‍ സ്വന്തം വീട്ടില്‍ ചെറിയ താഴ് നിര്‍മ്മാണ യൂണിറ്റ് നടത്തുന്ന ഇദ്ദേഹം ഇപ്പോള്‍ ഈ കൂറ്റന്‍ താഴിന്റെ അവസാന മിനുക്കുപണിയിലാണ്.സ്റ്റീലും പിച്ചളയും വാങ്ങാനുള്ള പണം ആരെങ്കിലും സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. താഴ് ഇയാളുടെ വീടിന്റെ പുറത്ത് വെച്ചിട്ടുണ്ട്. അതേസമയം ഈ താഴ് സ്വീകരിക്കണമോ വേണ്ടയോ എന്ന് ട്രസ്റ്റിലെ മറ്റ് അംഗങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ എന്നാണ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ നേതാക്കള്‍ പറയുന്നത്. 2024 ജനുവരിയിലാണ് ക്ഷേത്രത്തിന്റെ അഭിഷേക ചടങ്ങ് നടക്കുക. ഇതിലേക്ക് വിശ്വാസികളില്‍ നിന്നുള്ള നേര്‍ച്ചകാഴ്ചകള്‍ സ്വീകരിക്കുന്ന തിരക്കിലാണ് ക്ഷേത്രം ട്രസ്റ്റ് ഉദ്യോഗസ്ഥര്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…