
ശ്രീനഗര്‍: പ്രശസ്ത ഫര്‍ണിച്ചര്‍ ശൃംഖലയായ പെപ്പര്‍ഫ്രൈ സഹസ്ഥാപകനും സി.ഇ.ഒയും വ്യവസായിയുമായി അംബരീഷ് മൂര്‍ത്തി അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലഡാക്കിലാണ് അന്ത്യം. ബിസിനസ് പങ്കാളി ആശിഷ് ഷായാണു മരണവിവരം പുറത്തുവിട്ടത്.”എന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനും ആത്മമിത്രവുമെല്ലാമായ അംബരീഷ് മൂര്‍ത്തി മരിച്ച വിവരം അത്യധികം വേദനയോടെയാണ് അറിയിക്കുന്നത്. ഇന്നലെ ലേയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിനു വേണ്ടിയും കുടുംബത്തിനും ബന്ധുക്കള്‍ക്കും (ഇതു നേരിടാന്‍) ത്രാണി നല്‍കാനും പ്രാര്‍ത്ഥിക്കണം”-ആശിഷ് ട്വീറ്റ് ചെയ്തു.ആശിഷിനൊപ്പം ചേര്‍ന്ന് 2012ലാണ് അംബരീഷ് മുംബൈയില്‍ ഫര്‍ണിച്ചര്‍ കമ്പനിക്കു തുടക്കമിടുന്നത്. 1996ല്‍ ചോക്ലേറ്റ് നിര്‍മാതാക്കളായ കാഡ്ബറിയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗത്തിലൂടെയാണ് കരിയറിനു തുടക്കം. ഇവിടെ അഞ്ചര വര്‍ഷം ജോലി സേവനം അനുഷ്ഠിച്ച ശേഷം ഐ.സി.ഐ.സി.ഐയില്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ് ആയി ചേര്‍ന്നു.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…











