ന്യൂഡല്‍ഹി: അടിമുടി മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യ റീബ്രാന്‍ഡ് ചെയ്തു.ഇതിന്റെ ഭാഗമായി ‘വിസ്ത’ എന്ന പേരില്‍ പുതിയ ലോഗോ കമ്ബനി അവതരിപ്പിച്ചു. അതിരുകളില്ലാത്ത സാദ്ധ്യതകളെയും പുരോഗമനത്തെയും ധീരമായ പുതിയ കാഴ്ചപ്പാടിനെയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനശൃംഖലയുടെ ഭാഗമാകുന്ന ഡിസംബറിലാണ് പുതിയ ലോഗോ നിലവില്‍ വരിക. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള അതിഥികള്‍ക്ക് സേവനം നല്‍കുന്ന ലോകോത്തര വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് പുതിയ ബ്രാന്‍ഡ് പ്രതിഫലിപ്പിക്കുന്നത്. ആഗോളതലത്തില്‍ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും എയര്‍ ഇന്ത്യ സിഇഒ കാമ്പല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ മുഖമായ ‘മഹാരാജ’ യെ പൂര്‍ണമായി ഒഴിവാക്കുന്നില്ലെന്നും മാറ്റങ്ങളോടെ നിലനില്‍ക്കുമെന്നും സിഇഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…