സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് മണിപ്പൂര്‍ ഗോത്രവിഭാഗമായ കുക്കി സംഘടന.കുക്കി സിവില്‍ സൊസൈറ്റി ഗ്രൂപ്പാണ് മാപ്പ് പറഞ്ഞത്. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നടത്തിയ മാര്‍ച്ചിനിടെ 2002 ലെ പതാക കോഡ് ലംഘിച്ച് ദേശീയ പതാക തെറ്റായി പ്രദര്‍ശിപ്പിച്ചതിനാണ് കുക്കി സിവില്‍ സൊസൈറ്റി ഗ്രൂപ്പിന്റെ മാപ്പ് അപേക്ഷ.സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരില്‍ ഗോത്രവര്‍ഗ ഗ്രൂപ്പുകള്‍ ഒരു സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചിരുന്നു, അവിടെ സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ച യുവാക്കള്‍ ഒരു മൈതാനത്ത് മാര്‍ച്ച് നടത്തി. ഫ്ളാഗ് കോഡ് ലംഘിച്ച് പരേഡിനിടെ ദേശീയ പതാക പലതവണ വശത്തേക്ക് താഴ്ത്തുകയായിരുന്നു.’ഇന്ത്യന്‍ ദേശീയ പതാക താഴ്ത്തിയത് ഒരിക്കലും ദേശീയ പതാകയെ അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചുള്ളതല്ല; പതാക കോഡിനെക്കുറിച്ചുള്ള ഞങ്ങളുടെ അജ്ഞത കൊണ്ടാണ് ഇത് സംഭവിച്ചത്, ഇത് ഞങ്ങളുടെ സഹ പൗരന്മാരുടെ വികാരത്തെ വ്രണപ്പെടുത്തിയതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു’വെന്ന് കുക്കി സംഘടന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…