പാര്‍ലമെന്റ് പ്രത്യേകസമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. 17ാമത് ലോക്‌സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ചു ദിവസത്തേക്ക് ചേരുന്ന സമ്മേളനത്തില്‍ ക്രീയാത്മാകമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…