ബംഗളൂരു :ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 പേടകത്തിന്റെ ആദ്യ ഭ്രണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ഐ എസ് ആര്‍ ഒ.ഞായറാഴ്ച രാവിലെ 11:45 ന് പേടകത്തിന്റെ എന്‍ജിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഇതോടെ 235 x 19500 കിലോമീറ്റര്‍ ഭ്രമണപഥത്തിലായിരുന്ന പേടകം 245 കിലോമീറ്റര്‍ x 22459 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തി. അതായത് ഭൂമിയില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22459 കിലോമീറ്ററുമാണ്.സെപ്തംബര്‍ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി-സി57ന്റെ എക്‌സ്എല്‍ പതിപ്പ് റോക്കറ്റിലാണ് ആദിത്യ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. വിക്ഷേപണത്തിന് 63 മിനിറ്റ് 19 സെക്കന്‍ഡിനുള്ളില്‍ പേടകം വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു.
ഏകദേശം 4 മാസങ്ങള്‍ക്ക് ശേഷം പേടകം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1 ല്‍ എത്തും. ഇവിടെ നിന്നാകും ഇത് സുര്യനെ നിരീക്ഷിച്ച് ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…