
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലന ഷെഡ്യൂളായി.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രാക്ടീസ് ഗ്രൗണ്ട്, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടീമുകള്‍ പരിശീലനം നടത്തുക. ചൊവ്വ രാവിലെ ദക്ഷിണാഫ്രിക്കന്‍ ടീം എത്തും. 26 മുതല്‍ 28 വരെ ദക്ഷിണാഫ്രിക്കന്‍ ടീം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. പകല്‍ രണ്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. 28ന് വൈകിട്ട് ആറുമുതല്‍ രാത്രി ഒമ്പതുവരെ നെതര്‍ലന്‍ഡ്സ്, അഫ്ഗാന് ടീമുകള്‍ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും.29ന് രാവിലെ 10 മുതല്‍ നെതര്‍ലന്‍ഡ്സും പകല്‍ രണ്ടുമുതല്‍ ഓസ്ട്രേലിയയും സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തും. അന്നുതന്നെ സെന്റ്സേവ്യേഴ്സില്‍ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ സൗഹൃദമത്സരമുണ്ട്. 30നു ദക്ഷിണാഫ്രിക്കന്‍ ടീം സെന്റ് സേവ്യേഴ്സില്‍ പരിശീലനം നടത്തും. അന്നേദിവസം ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സ് ടീമും ഇതേ സ്റ്റേഡിയത്തില്‍ സന്നാഹമാച്ച് കളിക്കും. ഒക്ടോബര്‍ ഒന്നിന് ഗ്രീന്‍ഫീല്‍ഡില്‍ രാവിലെ പത്തിന് നെതര്‍ലന്‍ഡ്സും പകല്‍ രണ്ടിന് ന്യൂസിലന്‍ഡും വൈകിട്ട് ആറിന് ദക്ഷിണാഫ്രിക്കയും പരിശീലനം നടത്തും. ഒക്ടോബര്‍ രണ്ടിന് രാവിലെ പത്തിന് നെതര്‍ലന്‍ഡ്സും പകല്‍ രണ്ടിന് ഇന്ത്യയും സെന്റ് സേവ്യേഴ്സില്‍ പരിശീലനം നടത്തും. അന്നേദിവസം ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സൗഹൃദമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 29 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് സന്നാഹമത്സരങ്ങള്‍. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ആദ്യമത്സരം അരങ്ങേറുക.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







