ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യാ – കാനഡാ ബന്ധം വഷളായി തുടരുമ്പോള്‍ കാനഡയെ വിമര്‍ശിച്ച് ഇന്ത്യയടെ അയല്‍ക്കാരായ ബംഗ്ളാദേശും.കാനഡയ്ക്ക് രൂക്ഷ വിമര്‍ശനവുമായി അവിടുത്തെ മന്ത്രി രംഗത്ത് വന്നു. കാനഡ ഭീകരരുടേയും കൊലപാതകികളുടേയും ഹബ്ബായി മാറരുതെന്ന് ബംഗ്ളാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മൊമെന്‍ പറഞ്ഞു.നാട്ടില്‍ ഇരകളുടെ കുടുംബം ദുരിതം അനുഭവിക്കുമ്‌ബോള്‍ കൊലപാതകികള്‍ കുറ്റകൃത്യത്തിന് ശേഷം കാനഡയിലേക്ക് പോകുകയും അവിടെ അടിപൊളി ജീവിതവുമായി മൂമ്‌ബോട്ട് പോകുമെന്നും അബ്ദുള്‍ മൊമെന്‍ പരിഹാസിച്ചു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു മൊമെന്റെ പ്രസ്താവന. ബംഗ്ളാദേശിന്റെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കൊലപാതകി ശിഷ്ടജീവിതം നയിച്ചതും കാനഡയിലാണ്.അയാള്‍ അവിടെ സുഖജീവിതം നയിച്ചു. കുറ്റം സ്വമേധയാ സമ്മതിച്ച ആളായിട്ടും അയാളെ ബംഗബന്ധുവിലേക്ക് തിരിച്ചയയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടിട്ടും കാനഡ തിരിച്ചയച്ചില്ല. പകരം പലതരം ഒഴിവുകഴിവുകള്‍ പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ കാനേഡിയന്‍ കോടതിയെ സമീപിക്കുകയും എന്ത് പദവിയിലാണ് ഇയാള്‍ക്ക് ദീര്‍ഘകാലം കാനഡയില്‍ കഴിയാന്‍ അനുവദിക്കുന്നെന്ന് ചോദിക്കേണ്ടി വന്നെന്നും പറഞ്ഞകാനഡ സര്‍ക്കാരിന് ഒരു നിയമവാഴ്ചയുണ്ട്. അത് നില നില്‍ക്കുന്നത് നിയമവ്യവസ്ഥിതിയ്ക്കും ഒരു ഭരണഘടനയ്ക്കും കീഴിലാണ്. അതുകൊണ്ടു തന്നെ കാനഡ കൊലപാതകികള്‍ക്കുള്ള ഹബ്ബായി മാറരുത്. അവരെ അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്ന് കനേഡിയന്‍ സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെടുകയാണ്. അവര്‍ക്ക് അക്കാര്യം അറിയാം നിര്‍ഭാഗ്യവശാല്‍ അവര്‍ ഇത്തരം വിഷയം തങ്ങളോട് സംസാരിക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് ബംഗ്ളാദേശ് വിദേശകാര്യ മന്ത്രി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…