കൊല്ലം ജില്ലയില്‍ രണ്ടു ദിവസമായി ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയില്‍ വീടിനും കൃഷിക്കും റോഡിനും നാശനഷ്ടം. നാലു വീടുകള്‍ ഭാഗികമായി നശിച്ചു. വൈദ്യുതി പോസ്റ്റുകള്‍ റോഡില്‍വീണ് നിരവധി സ്ഥലത്ത് ഗതാഗതം തടസ്സപെട്ടു. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ശക്തമായ മഴയാണ് ഇടയ്ക്കിടെ നാശം വിതയ്ക്കുന്നത്.
കിഴക്കന്‍ മേഖലയിലാണ് കുടുതല്‍ മഴ. കൊട്ടാരക്കര താലൂക്കില്‍ രണ്ട് വീടും കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളില്‍ ഓരോ വീടും ഭാഗികമായി നശിച്ചു.
ചിതറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഴ കനത്ത നഷ്ടമുണ്ടാക്കി. ചിതറ കിഴക്കുംഭാഗത്ത് മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. തെന്മല ഇടപ്പാളയത്ത് മരംവീണ് ദേശീയപാതയിലെ ഗതാഗതം ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ ചെങ്കോട്ട റെയില്‍പാതയില്‍ ട്രെയിന്‍ ഗതാഗതത്തിനു നിലവില്‍ തടസ്സമില്ല. കല്ലടയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തെന്മല അണക്കെട്ടിന്റെ മൂന്ന് ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്.പള്ളിക്കലാര്‍, അച്ചന്‍കോവിലാര്‍, കല്ലടയാര്‍, ഇത്തിക്കരയാര്‍, കഴുതുരുട്ടിയാര്‍ എന്നിവിടങ്ങളില്‍ ചെറിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മണ്ണിടിച്ചല്‍ സാധ്യതയുള്ള ആര്യങ്കാവ് പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കൊല്ലം –തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ നാലിനാണ് മരംവീണത്. തെന്മല എസ്ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുനീക്കി ആറോടെ ഗതാഗതം പുനരാരംഭിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി ബാക്കിയുള്ളവ പൂര്‍ണമായി മുറിച്ചു നീക്കി.വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകരുതെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി. തീരമേഖലയില്‍ കടലാക്രമണമില്ല. എന്നാല്‍, 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ മീന്‍പിടിത്തത്തിന് ഭൂരിപക്ഷം വള്ളങ്ങളും പോയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…