മെല്‍ബണ്‍: ഹമാസിനെ പിന്തുണയ്ക്കാതിരുന്നതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്ലാം മത പണ്ഡിതന്‍ ഇമാം മുഹമ്മദ് തവ്ഹിദി.സംഘര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹമാസിനെ എതിര്‍ത്തതിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ അദ്ദേഹം നിലപാടില്‍ നിന്നും പിന്മാറാത്തതില്‍ രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’നന്ദി ഇന്ത്യ, ആദ്യ ഘട്ടത്തില്‍ തന്നെ ഹമാസിനെതിരെ നിലകൊണ്ടതിന്. പിന്മാറാത്തതിനും നന്ദി’. മുഹമ്മദ് തവ്ഹിദി കുറിച്ചു. വിഷയത്തില്‍ അല്‍ ജസീറ അടക്കമുള്ള മാദ്ധ്യമങ്ങള്‍ ഭീകരവാദത്തിന് പിന്തുണയ്ക്കുകയാണെന്നും അസത്യങ്ങള്‍ വിളമ്ബുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാലസ്തീനിലെ ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.മുഹമ്മദ് തവ്ഹിദി ഇമാം ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഷിയാ മത പണ്ഡിതനാണ്. ഇസ്ലാമിനെ നവീകരിക്കണമെന്ന് വാദിക്കുന്ന മുഹമ്മദ് സ്വയം വിശേഷിപ്പിക്കുന്നത് ഇമാം ഓഫ് പീസ് എന്നാണ്. സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇസ്രാലേയിന് പിന്തുണ അറിയിച്ച അദ്ദേഹം ഹമാസാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും വാദിക്കുന്നു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








