പൂനെ: ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം വിജയം തേടിയിറങ്ങുന്ന ഇന്ത്യയ്ക്കെതിരേ ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ബംഗ്ളാദേശ് ഇന്ത്യയെ ബൗളിംഗിനായി വിടുകയായിരുന്നു. ഇന്ത്യ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമില്ലാതെ ഇറങ്ങുമ്‌ബോള്‍ ബംഗ്ളാദേശിന് അവരുടെ ലോകോത്തര ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍ കളിക്കില്ല എന്നാണ് വിവരം.കഴിഞ്ഞ മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ നാലാം മത്സരത്തിനായി ഇറങ്ങുന്നത്. ബംഗ്ളാദേശ് മൂന്ന് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ വിജയം നേടിയിരുന്നു. ഈ മത്സരം ജയിക്കേണ്ടത് ബംഗ്ളാദേശിന് അനിവാര്യമാണ്.ഇന്ത്യന്‍ ടീം: രോഹിത്ശര്‍മ്മ, ശുഭ്മാന്‍ഗില്‍, വിരാട്കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ജഡേജ, ശാര്‍ദ്ദൂല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, സിറാജ്.ബംഗ്ളാദേശ് ടീം: ലിറ്റണ്‍ ദാസ്, തന്‍സീദ് തമീം, മെഹിദി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷാക്കിബ് അല്‍ ഹസന്‍, മുഷിഫിഖുര്‍ റഹീം, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍,ഷോറിഫുള്‍ ഇസ്ലാം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…