ഡല്‍ഹി: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.സാംസ്കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.കേരളപ്പിറവി ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍. ഉത്സാഹപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പൈതൃകം, സാംസ്കാരിക തനിമ എന്നിവ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത്. കേരളത്തിലെ ജനങ്ങള്‍ ആകട്ടെ മനോധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പേരില്‍ അറിയപ്പെടുന്നു.എല്ലായ്പ്പോഴും വിജയം സ്വന്തമാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയട്ടേ. പ്രവൃത്തികളിലൂടെ പ്രചോദനം നല്‍കുന്നത് കേരള ജനത തുടരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. 67ാം ജന്മദിനമാണ് ഐക്യകേരളം ഇന്ന് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







