തൃശൂര്‍:  പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നല്‍കണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും തൃശൂര്‍ ജില്ലാ പോലീസ് മേധാവിമാര്‍ (സിറ്റി / റൂറല്‍) നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പോലീസ് മേധാവിമാര്‍ അറിയിക്കണമെന്നും കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.സ്റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥര്‍ മാന്യമായി മാത്രം പെരുമാറണമെന്ന് കമ്മീഷന്‍ പറഞ്ഞു. ചില പോലീസുദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതാണെന്നും
കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രാകൃതമായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ 2022 ഒക്ടോബര്‍ 21 ന് പരാതി നല്‍കാനെത്തിയ തന്നോട്
അനില്‍കുമാര്‍ എന്ന പോലീസുദ്യോഗസ്ഥന്‍ അപമര്യാദയായി സംസാരിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.തൃശൂര്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്‍ പോലീസുദ്യോഗസ്ഥനോട് കാര്‍ക്കശ്യത്തോടെ സംസാരിച്ചുവെന്നും അപ്പോള്‍ പോലീസുകാരന്‍ പരാതിക്കാരന്റെ തോളില്‍ കൈവച്ച് സബ് ഇന്‍സ്‌പെക്ടറുടെ മുറിയിലെത്തിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനെ പോലീസുദ്യോഗസ്ഥന്‍ ബലമായി പിടിച്ച് എസ്. ഐ യുടെ മുറിയിലേയ്ക്ക് കൊണ്ടുപോയതാവാം പരാതിക്ക് കാരണമായതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം എന്നതു സംബന്ധിച്ച് മുമ്ബും നിരവധി ഉത്തരവുകള്‍ പാസ്സാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…