കോഴിക്കോട് : നവകേരളാ സദസ്സിനെ അഭിനന്ദിച്ചും അത് ബഹിഷ്‌ക്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ വിമര്‍ശിച്ചും തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.നവകേരളാ സദസ്സ് ചരിത്രമെഴുതുമെന്നും അത് ബഹിഷ്‌ക്കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തികച്ചും തെറ്റാണെന്നും പറഞ്ഞു. പരിപാടിയുടെ പ്രഭാത സദസ്സില്‍ പങ്കെടുക്കുമ്‌ബോഴായിരുന്നു പ്രതികരണം വന്നത്.ജനപ്രതിനിധികളുടെ പ്രധാന ഉത്തരവാദിത്വം ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണവര്‍ഗ്ഗത്തിന് മുന്നില്‍ എത്തിക്കുക എന്നതാണ്. അത് മൂന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ ബഹിഷ്‌ക്കരണ തീരുമാനത്തെ എതിര്‍ത്തത്. എന്നാല്‍ രാഷ്ട്രീയപരമായ കാര്യമായതിനാല്‍ പ്രതിഷേധത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. അതേസമയം പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ നല്‍കുകയും ചെയ്തു. നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്. നവകേരള സദസ്സ് എല്ലാ ജനങ്ങളുമായി സംവദിക്കാനുള്ള മികച്ച വേദിയാണ്. എല്ലാ വിഭാഗം ജനങ്ങളെയും കേള്‍ക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.അതേസമയം വിവാദപ്രസ്താവന പാംപ്ലാനി നടത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂണില്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത് വിവാദമായിരുന്നു. മണിപ്പൂരിലേത് വംശഹത്യയായി പരിണമിക്കുമെന്നും കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും പറഞ്ഞു. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…