സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചതിന് പിന്നാലെ വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി.മഴ കെടുതിയില്‍ രണ്ട് പേരെ കാണാതായി. വെള്ളം ഉയര്‍ന്നതിന് പിന്നാലെ നാല് അണക്കെട്ടുകള്‍ തുറന്നു.ഒരു ന്യൂനമര്‍ദ്ദനത്തിന് കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ സാധ്യതയുണ്ടെന്നും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. മഴ നാളെയോടെ കുറഞ്ഞേക്കും. കല്ലാര്‍ അണക്കെട്ട് തുറന്നേക്കും. കക്കി, പമ്ബ, അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല. അവധി ഉണ്ടെങ്കില്‍ തലേ ദിവസം തന്നെ പ്രഖ്യാപിക്കുന്നതിനായി കളക്ടര്‍ക്ക് നിര്‍ദേസം നല്‍കിയതായും മന്ത്രി അറിയച്ചട്ടുണ്ട്.ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്. ഇടുക്കി, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപിരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.പല ഇടങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര തീരദേശ മേഖലയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയട്ടുണ്ട്. മഴ കനക്കുന്നതിന് കാരണമായത് കേരളത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ്. മത്സ്യ ബന്ധനത്തിന് വിലക്കില്ല.തെക്ക് കേരളത്തില്‍ വ്യാപകമായ മഴയെ തുടര്‍ന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയില്‍ പത്തനംതിട്ടയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ശക്തമായ മഴ പെയ്തത് തിരുവല്ല, കോന്നി മേഖലകളിലായിരുന്നു. പത്തനം തിട്ട ജില്ലയില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…