പാലക്കാട്: കണ്ണൂര്‍ വി.സിയെ പുറത്താക്കിയ സുപ്രീം കോടതി തിരിച്ചടിയായത് സര്‍ക്കാരിനല്ല, ഗവര്‍ണര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വിധിച്ചതാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി പൂര്‍ണ്ണമായും ശരിവച്ചു. നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന ഗവര്‍ണറുടെ നിലപാട് തിരുത്തിയതാണ്. എന്നിട്ടും ഗവര്‍ണര്‍ പഴയ നിലപാട് ആവര്‍ത്തിക്കുന്നത് വിചിത്രമാണെന്നും മുഖ്യമന്ത്രി പാലക്കാട് നവകേരള സദസ്സിനിടെ പ്രതികരിച്ചുപുനര്‍ നിയമനം ചട്ടപ്രകാരമാണെന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ന്നത വിദ്യാഭ്യാസമന്ത്രി ഒരു അഭിപ്രായം പറഞ്ഞു. അതുകാരണം ചട്ടവിരുദ്ധമായി എന്തോ ചെയ്യേണ്ടിവന്നുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണറുടെ നിലപാടിനെ കുറിച്ചാണ് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞൂ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…