
ദുബൈ: ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ 44ാമത് ജി.സി.സി ഉച്ചകോടയില്‍ സംസാരിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സയിലെ സിവിലിയന്‍മാരെ സഹായിക്കാന്‍ മാനുഷിക ഇടനാഴികള്‍ നിലനിര്‍ത്തേണ്ടതുണ്ട്.പ്രദേശത്തെ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ യു.എ.ഇ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പ്രാദേശിക സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയാവുന്ന സംഘര്‍ഷത്തിന്റെ വ്യാപനം ഒഴിവാക്കാനും സമഗ്രമായ സമാധാനത്തിനും വേണ്ടിയാണ് യു.എ.ഇ പ്രവര്‍ത്തിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കാണാതെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തടവുകാരെ മോചിപ്പിക്കാനും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും വേണ്ടി താല്‍ക്കാലിക ഉടമ്ബടിയിലെത്താന്‍ ഈജിപ്തിനും യു.എസിനുമൊപ്പം പരിശ്രമിക്കുന്ന ഖത്തറിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.ഉച്ചകോടിക്കായി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശൈഖ് മുഹമ്മദിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി സ്വീകരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ്, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് എന്നിവരും ഉച്ചകോടിയിലെ യു.എ.ഇ പ്രതിനിധി സംഘത്തിലുണ്ട്.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







