
അഹമ്മദാബാദ്: ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ. നിയമസഭാംഗത്വം രാജിവെച്ചു. ജുനഗഢ് ജില്ലയിലെ വിസവദാര്‍ മണ്ഡലത്തിലെ എം.എല്‍.എ.ഭൂപേന്ദ്ര ഭയാണിയാണ് സ്പീക്കര്‍ ശങ്കര്‍ ചൗധരിക്ക് രാജി നല്‍കിയത്. ഭരണകക്ഷിയായ ബി.ജെ.പി.യില്‍ ചേരുമെന്ന സൂചനയും നല്‍കി.”എ.എ.പി.യിലിരുന്ന് മണ്ഡലത്തിനായി കാര്യമായി ഒന്നും ചെയ്യാനാവില്ല. ഞാന്‍ മുമ്ബ് ബി.ജെ.പി. ഭാരവാഹിയായിരുന്നു. ദേശീയവാദിയാണ്. പ്രവര്‍ത്തകരോട് ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും” എന്നും ഭയാണി അറിയിച്ചു. ബി.ജെ.പി.യുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഭൂപേന്ദ്ര ഭയാണി സര്‍പാഞ്ച്, ജില്ലാ പഞ്ചായത്തംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്ബാണ് എ.എ.പി.യില്‍ ചേര്‍ന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി ഹര്‍ഷദ് റിബാഡിയയെ തോല്‍പ്പിച്ചാണ് എം.എല്‍.എ. ആയത് .ഭയാണി രാജിവച്ചതോടെ നിയമസഭയില്‍ എ.എ.പി. അംഗങ്ങളുടെ എണ്ണം നാലായി കുറഞ്ഞു. രണ്ടുപേര്‍കൂടി രാജിവെക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







