കുവൈത്ത് സിറ്റി: കുവൈത്തില്‍ പണപ്പെരുപ്പം കൂടിയതായി റിപ്പോര്‍ട്ട്.സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ സ്ഥിതിവിവര കണക്കുപ്രകാരം നവംബര്‍ മാസത്തില്‍ കുവൈത്തിലെ ഉപഭോക്തൃ വില സൂചികയില്‍ (പണപ്പെരുപ്പം) വാര്‍ഷികാടിസ്ഥാനത്തില്‍ 3.79 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. മുന്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് 0.23 ശതമാനമാണ്. ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വേണ്ടിവരുന്ന ചെലവ് വര്‍ദ്ധിച്ചതുമാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഫുഡ് ആന്‍ഡ് ബിവറേജസ് ഗ്രൂപ്പിന്റെ സൂചിക പ്രകാരം 2022 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞ നവംബറില്‍ 5.81 ശതമാനം ഉയര്‍ന്നിട്ടുണ്ട്. സിഗരറ്റ് പോലുള്ള പുകയില ഉത്പന്നങ്ങളുടെ വില സൂചികയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 0.22 ശതമാനം വര്‍ധന ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…