സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ ഇനിമുതല്‍ ഗൂഗിള്‍ പേ അടക്കമുള്ള യുപിഐ പെയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാന്‍ സാധിക്കും.ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റിന് പണം നല്‍കുന്നതിന് ഇന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭം കുറിക്കും.പരീക്ഷണാര്‍ത്ഥമായി നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് പോയിന്റ് സര്‍വീസുകളിലും ആരംഭിക്കും. ഓണ്‍ലൈനായി പണം അടയ്ക്കുന്നതിനുള്ള സംവിധാനം കെഎസ്ആര്‍ടിസിക്ക് ഒരുക്കി നല്‍കുന്നത് ചാലോമോബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ്.ടിക്കറ്റ് എടുക്കുന്നതിനായി യാത്രക്കാര്‍ക്ക് യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ചാലോ ആപ്ലിക്കേഷനിലെ ചാലോ പേ ആന്‍ഡ് വാലറ്റ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നത്. ചാലോ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനുകളും അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു ടിക്കറ്റിന് 13.7 പൈസയും ജിഎസ്ടിയും മാത്രമാണ് ഈ സേവനങ്ങള്‍ നല്‍കുന്നതിനായി കെഎസ്ആര്‍ടിസിക്ക് ചെലവ് വരുന്നത്. ഔദ്യോഗികമായി നടപ്പില്‍ വരുത്തുന്നതിനു മുന്‍പ് പരീക്ഷണഘട്ടത്തില്‍ ഏതെങ്കിലും പോരായ്മകളോ അപാകതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആയത് പൂര്‍ണ്ണമായും പരിഹരിച്ചതിന് ശേഷമായിരിക്കും പ്രാവര്‍ത്തികമാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…