
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ വിരല്ത്തുമ്ബിലെത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പദ്ധതിയായ കെ-സ്മാര്‍ട്ട് ഒന്നിന് തുടങ്ങും.കേരള സൊല്യൂഷന് ഫോര്‍ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റിഫോര്മേഷന് ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍(കെ-സ്മാര്‍ട്ട്) പദ്ധതിയുടെ ഉദ്ഘാടനം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനും വെബ്സൈറ്റും കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും കെ-സ്മാര്‍ട്ടിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട പെര്‍മിറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാവും. ജനനമരണ രജിസ്ട്രേഷന്, രജിസ്ട്രേഷന് തിരുത്തല്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാം. സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സ്ആപ്പിലൂടെയും ലഭ്യമാകും. രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷനും സാധ്യമാവും. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് ലൈസന്സ്ഓണ്ലൈനായി സ്വന്തമാക്കി സംരംഭകര്‍ക്ക് വ്യാപാര-വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്ബറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












