
ചെന്നൈ: അന്തരിച്ച നടനും തമിഴ്നാട് മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങവേ തമിഴ് സൂപ്പര്‍ താരം വിജയ്ക്ക് നേരെ ചെരുപ്പേറ്.വിജയകാന്തിന്റെ ഭൗതിക ശരീരം സന്ദര്‍ശിച്ച ശേഷം തിരികെ പോകവേയാണ് നടന് നേരെ ചെരുപ്പേറുണ്ടായത്. കാറിനരികിലേക്ക് പോകവേ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുമാണ് നടന് നെരെ ചെരുപ്പ് വന്ന് വീണത്. എന്നാല്‍ ഇത് എറിഞ്ഞതാരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ചെരുപ്പേറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വിജയകാന്തിന് സമാനമായ രീതിയില്‍ തമിഴകത്തിന്റെ രാഷ്ട്രീയ തട്ടകത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് ദളപതി വിജയ്. സാമൂഹിക മേഖലകളില്‍ തന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കം എന്ന ബാനറില്‍ വിജയ് നടത്തുന്ന പല ഇടപെടലുകളും ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വിജയ് സിനിമാ മേഖലയില്‍ പ്രതിസന്ധി നേരിട്ട കാലഘട്ടത്തില്‍ വിജയകാന്ത് അദ്ദേഹത്തെ ഒരുപാട് സഹായിച്ചിരുന്നതായാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ഡി എം ഡി കെ ആസ്ഥാനത്ത് വിജയകാന്തിനെ അവസാനമായി കാണാനെത്തിയ താരെ ഏറെ വികാരാധീനനായിരുന്നു. ഇതിന് പിന്നാലെയാണ് ആദ്ദേഹത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.ഏറെ വൈകാരികതയോടെയാണ് വിജയ് ആരാധകര്‍ തങ്ങളുടെ സൂപ്പര്‍ താരത്തിന് നേരെയുള്ള അതിക്രമത്തെ കാണുന്നത്. ഒട്ടേറെ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്. ലിയോയ്ക്ക് ശേഷം ഇപ്പോള്‍ ദളപതി 68 എന്ന ചിത്രമാണ് വിജയിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











