ന്യുഡല്‍ഹി: ഖത്തറില്‍ വധശിക്ഷ ഇളവ് ചെയ്ത മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് തടവുശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്.മൂന്ന് വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരാള്‍ക്ക് 25 വര്‍ഷവും നാല് പേര്‍ക്ക് 15 വര്‍ഷവും രണ്ട് പേര്‍ക്ക് 10 വര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്.മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. പൂര്‍ണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, നവ്‌തേജ് സിങ് ഗില്‍, ബിരേന്ദ്രകുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാര്‍ എന്നിവരുടെ വധശിക്ഷയാണു ജയില്‍ ശിക്ഷയായി അപ്പീല്‍ കോടതി കുറച്ചത്. കോടതി ഉത്തരവ് പുറത്തുവരാത്തതിനാല്‍ ജയില്‍ശിക്ഷാ കാലാവധിയെക്കുറിച്ചു വ്യക്തതയില്ല. ദോഹയിലെ അഭിഭാഷകരുടെ സംഘവുമായി ആശയവിനിമയം തുടരുകയാണെന്നും കോടതി ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. 2015 ലെ ഇന്ത്യ – ഖത്തര്‍ ധാരണ പ്രകാരം ആ രാജ്യത്ത് തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് ഇന്ത്യയിലെ ജയിലുകളില്‍ കഴിയാനാകും. ഇത് അവരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു കരുത്ത് പകരും.ഇന്ത്യന്‍ നാവികസേനയില്‍നിന്നു വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന എട്ട് ഉദ്യോഗസ്ഥരെ ചാരപ്രവര്‍ത്തനം ആരോപിച്ച് 2022 ഓഗസ്റ്റ് 30 ന് അര്‍ധ രാത്രിയിലാണു ഖത്തര്‍ തടവിലാക്കിയത്. അവര്‍ക്കൊപ്പം മറ്റ് രണ്ടുപേരും പിടിയിലായി. അവര്‍ ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നായിരുന്നു ആരോപണം. ഇക്കാര്യം ഖത്തര്‍ സ്ഥിരീകരിച്ചുമില്ല. ഖത്തര്‍ നാവികസേനാ പദ്ധതികളുടെ ഭാഗമായായിരുന്നു യാത്രയെന്നും അവര്‍ ചാരന്മാര്‍ അല്ലെന്നുമായിരുന്നു ബന്ധുക്കളുടെ നിലപാട്. ഇതേത്തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന കമ്ബനിയിലെ ജീവനക്കാരായിരുന്നു അവരപ്പോള്‍. അറസ്റ്റിനു പിന്നാലെ അവര്‍ക്കു ജാമ്യം നിഷേധിച്ച് ഏകാന്തതടവിലാക്കി. കഴിഞ്ഞ മാര്‍ച്ചിലാണു വിചാരണ തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ 26നാണു ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത്. ഇവര്‍ക്കെതിരേയുള്ള കുറ്റപത്രം പുറത്തുവിടാന്‍ ഖത്തര്‍ ഭരണകൂടം വിസമ്മതിക്കുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ യുദ്ധക്കപ്പലുകളില്‍ കമാന്‍ഡര്‍, ക്യാപ്റ്റന്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളില്‍ പ്രവര്‍ത്തിച്ചവരും ഉണ്ടായിരുന്നു. ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു അപ്പീല്‍ സ്വീകരിച്ചത്. ദുബായില്‍ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ ഭരണാധികാരി ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു.ദോഹയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ സൗഹൃദസംഭാഷണമാണു സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നും സൂചന പുറത്തുവന്നിരുന്നു. പാകിസ്താന്‍ നല്‍കിയ തെറ്റായ വിവരങ്ങളാണു പ്രശ്‌നമുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…