
ന്യുഡല്‍ഹി: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ താരനിര തന്നെ അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.ഏഴായിരത്തിലധികം വിശിഷ്ട വ്യക്തികളെയാണ് ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യവസായി രത്തന്‍ ടാറ്റ, മുകേഷ് അംബാനി ചലച്ചിത്ര ലോകത്തെ പ്രതിഭകള്‍ തുടങ്ങിയവരെല്ലാം അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ രാവിലെതന്നെ അയോധ്യയിലേക്ക് തിരിച്ചു.നടന്‍ അനുപം ഖേര്‍ ഇതിനകം അയോധ്യയിലെത്തി. ഭഗവാന്‍ രാമനെ കാണുന്നതിനു മുന്‍പ് തനിക്ക് ഹനുമാനെ ദര്‍ശിക്കണം. അയോധ്യയിലെ അന്തരീക്ഷം വളരെ അനുഗ്രഹപ്രദമാണ്. അന്തരീക്ഷത്തില്‍ എവിടെയും ജയ് ശ്രീറാം മന്ത്രങ്ങള്‍ മുഴങ്ങുന്നു. ദീപാവലി വീണ്ടുമെത്തി. ഇതാണ് യഥാര്‍ത്ഥ ദീപാവലി- അദ്ദേഹം പറഞ്ഞു.വിക്കി കൗശലും നടി കത്രിനാ കൈഫും അയോധ്യയിലെത്തി. മാധുരി ദീക്ഷിത്, ജാക്കി ഷെറോഫ്, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, നടന്‍ രജനീകാന്ത് തുടങ്ങിയവരും അയോധ്യയിലെത്തി.ദോത്തിയും കുര്‍ത്തയുമണിഞ്ഞാണ് രണ്‍ബീര്‍ കപുര്‍ അയോധ്യയിലെത്തിയത്. ഒപ്പം അലിയ ഭട്ടുമുണ്ട്. സാരിയാണ് വേഷം. ചിരഞ്ജീവിയും മകന്‍ ചരണും ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് തിരിച്ചു. മഹത്തരവും വിപുലവുമായ ചടങ്ങാണ് നടക്കുന്നത്. അതില്‍ പങ്കെടുക്കാന്‍ കിട്ടിയത് വലിയ അവസരമായി താന്‍ കാണുന്നുവെന്ന് ചിരഞ്ജീവി പ്രതികരിച്ചു. ഹനുമാനാണ് തന്റെ ഈശ്വരന്‍. അദ്ദേഹം തന്നെ ക്ഷണിച്ചതുകൊണ്ടാണ് ഇവിടേക്ക് എത്താന്‍ കഴിഞ്ഞത്. പ്രാണ പ്രതിഷ്ഠയില്‍ സാക്ഷിയാകുന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞൂ.ഇന്ത്യയിലെ ഇസ്രയേല്‍ പ്രതിനിധി നോര്‍ ഗിലോണ്‍ പ്രാണ പ്രതിഷ്ഠ ചടങ്ങിന് എല്ലാ ആശംസകളും നേര്‍ന്നു. വൈകാതെ അയോധ്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം Xല്‍ കുറിച്ചു. യു.എസിലെ ഇന്ത്യന്‍ സമൂഹവും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂ ജഴ്സിയിലെ ഓം ശ്രീ സായ് ബാലാജി ക്ഷേത്രത്തിലാണ് ചടങ്ങ്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…










