മെഡിക്കല്‍ കോളജ്: മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന് സമീപത്തുള്ള സബ് സ്റ്റേഷന്‍ പരിസരവും അതോടു ചേര്‍ന്നുളള കമ്യൂണിറ്റി ഫാര്‍മസിയുടെ പരിസരവും മദ്യപാനികളുടെ പിടിയിലെന്ന് ആക്ഷേപം.ഇരുട്ടുവീണു കഴിഞ്ഞാല്‍ കമ്യൂണിറ്റി ഫാര്‍മസിയുടെ വശത്തായി പരസ്യ മദ്യപാനമാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടുന്നതിലൂടെ പരിസരം അപകടാവസ്ഥയിലായി മാറിയിട്ടുണ്ട്.ജീവനക്കാരുടെയും രോഗികളുടെയും നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് പകല്‍സമയങ്ങളിലും രാത്രികാലങ്ങളിലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല.സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, നഴ്സിങ് കോളജ്, ലാബുകള്‍, ഫാര്‍മസി, പുനര്‍ജനി എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് സമീപത്ത് രാത്രികാലങ്ങളില്‍ മദ്യപാനം നടക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രദേശവാസികളും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…