അയിരൂര്‍ : അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നാളെ പമ്പാ മണല്‍പുറത്ത് ശ്രീവിദ്യാധിരാജ നഗറില്‍ ആരംഭിക്കും. ഹിന്ദുമത മഹാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 112-ാമത് പരിഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാധിരാജാ ചട്ടമ്പിസ്വാമി സമാധി ശതാബ്ദിസ്മാരക പരിഷത്തായാണ് ഈ വര്‍ഷം പരിഷത്ത് നടത്തുന്നത്. പരിഷത്തിന് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥലമായ പന്മന ആശ്രമത്തില്‍നിന്ന് ആരംഭിച്ച ജ്യോതിപ്രയാണ ഘോഷയാത്രയും ശനിയാഴ്ച രാവിലെ എട്ടിന് എഴുമറ്റൂര്‍ പരമഭട്ടാരകാശ്രമത്തില്‍നിന്ന് പുറപ്പെട്ട ഛായാചിത്ര ഘോഷയാത്രയും ഞായറാഴ്ച രാവിലെ എട്ടിന് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍നിന്നു പുറപ്പെടുന്ന പതാക ഘോഷയാത്രയും ചെറുകോല്‍പ്പുഴ ജങ്ഷനില്‍ 11-ന് സംഗമിക്കും. ഘോഷയാത്രകളെ പരിഷത്ത് ഭാരവാഹികള്‍ ആചാരപൂര്‍വം സ്വീകരിച്ച് പരിഷത്ത് നഗറിലേക്ക് ആനയിക്കും. 11.20-ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ പതാക ഉയര്‍ത്തുന്നതോടെ ഒന്‍പത് നാള്‍ നീളുന്ന പരിഷത്തിന് തിരശ്ശീല ഉയരും. 11.30-ന് കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം നടത്തുന്ന ഗീതാപാരായണം, 2.30-ന് ഏലൂര്‍ ബിജുവിന്റെ സോപാനസംഗീതം എന്നിവ നടക്കും. വൈകീട്ട് നാലിന് ചിന്മയമിഷന്‍ ആഗോള മേധാവി സ്വാമി എച്ച്.എച്ച്. സ്വരൂപാനന്ദ മഹാരാജ് പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ചിന്മയമിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണവും നടത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥി ആയിരിക്കുമെന്ന് സെക്രട്ടറി എ.ആര്‍.വിക്രമന്‍പിള്ള, ഭാരവാഹികളായ ശ്രീജിത് അയിരൂര്‍, എം.അയ്യപ്പന്‍കുട്ടി എന്നിവര്‍ അറിയിച്ചു.ആറിന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകീട്ട് നാലിന് നടക്കുന്ന അയ്യപ്പഭക്ത സമ്മേളനം യോഗക്ഷേമസഭാ സംസ്ഥാന അധ്യക്ഷന്‍ അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. 10-ന് വൈകീട്ട് നാലിന് നടക്കുന്ന വനിതാ സമ്മേളനം ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 11-ന് വൈകീട്ട് നാലിന് നടക്കുന്ന സമാപനസഭ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.ഹരിദാസ് അധ്യക്ഷത വഹിക്കും. അമൃതാനന്ദമയീ മഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും. മന്ത്രി സജി ചെറിയാന്‍, രമേശ് ചെന്നിത്തല എം.എല്‍.എ. എന്നിവര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…