ബംഗളൂരു: ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരതരത്ന നല്‍കിയതില്‍ പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.അദ്വാനിക്ക് പുരസ്കാരം നല്‍കിയതിനെ എതിര്‍ക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്‍.കെ അദ്വാനിക്ക് ഭാരതരത്ന നല്‍കുമെന്ന് പ്രഖ്യാപിച്ചത്.കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കാനില്ല. അദ്വാനിക്ക് ഭാരതരത്ന കൊടുക്കുകയാണെങ്കില്‍ കൊടുക്കട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. തുമക്കുരു സിദ്ധഗംഗ സ്വാമിക്ക് ഭാരതരത്ന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിദ്ധരാമയ്യ കത്തയക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, എല്‍.കെ അദ്വാനിയുടെ ഭാരതരത്നക്കെതിരെ ബി.ആര്.എസ് എം.എല്‍.സി കവിത രംഗത്തെത്തിയിരുന്നു. അദ്വാനിയെ അഭിനന്ദിച്ച കവിത രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരം അദ്ദേഹത്തിന് നല്‍കിയതിലൂടെ ബി.ജെ.പി അതിന്റെ അജണ്ട പൂര്‍ത്തിയാക്കിയെന്നും വിമര്‍ശിച്ചു. രാമക്ഷേത്രം ബി.ജെ.പി യാഥാര്‍ഥ്യമാക്കി. ഇതിന് പിന്നാലെ അദ്വാനിക്ക് ഭാരതരത്നയും നല്കി ബി.ജെ.പി അതിന്റെ അജണ്ട പൂര്‍ത്തിയാക്കിയെന്നായിരുന്നു കവിതയുടെ പ്രസ്താവന.എല്‍.കെ അദ്വാനിക്ക് ഭാരതരത്ന നല്കുന്ന വിവരം പങ്കുവെക്കാന്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി സമൂഹമാധ്യമമായ ‘എക്സി’ല്‍ കുറിച്ചത്. ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയരായ രാജ്യതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് നല്കിയ സംഭാവന മഹത്തരമാണ്. താഴെത്തട്ടില്‍നിന്ന് തുടങ്ങി ഉപപ്രധാനമന്ത്രിവരെയായി രാജ്യസേവനം നടത്തിയ ജീവിതം. ആഭ്യന്തര മന്ത്രി, വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. തികഞ്ഞ ഉള്‍ക്കാഴ്ച നല്കുന്ന വിധമായിരുന്നു പാര്‍ലമെന്റിലെ പ്രവര്‍ത്തനം.പതിറ്റാണ്ടുകള്‍ നീണ്ട അദ്വാനിയുടെ പൊതുജീവിതം സുതാര്യതയോടും സത്യനിഷ്ഠയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേതാണ്. രാഷ്ട്രീയ മൂല്യങ്ങളില്‍ സവിശേഷ നിലവാരമാണ് അതിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. ദേശീയ ഐക്യവും സാംസ്കാരിക നവോത്ഥാനവും ശക്തിപ്പെടുത്താന്‍ സമാനതകളില്ലാത്ത പ്രയത്നം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഭാരതരത്ന സമ്മാനിക്കുന്നതു തന്നെ സംബന്ധിച്ച് വികാരനിര്‍ഭരമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും പഠിക്കാനും ഒരുപാട് അവസരം കിട്ടിയത് വിശേഷ ഭാഗ്യമായി കരുതുന്നു -മോദി പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







