കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു.കടുവ മയങ്ങിയാല്‍ ഉടനെ കൂട്ടിലേക്ക് മാറ്റും.കണ്ണൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കടുവയെ മയക്കുവെടി വച്ചത്.പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്ബിവേലിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടുവ കുടുങ്ങിയത്.കടുവ കമ്ബി വേലിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തേക്കുള്ള റോഡുകള്‍ അടച്ച ശേഷമാണ് കടുവയെ അധികൃതര്‍ മയക്കുവെടി വച്ചത്. രാവിലെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികളാണ് കമ്ബിവേലിയില്‍ കുടുങ്ങിക്കിടന്ന കടുവയെ ആദ്യം കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. ആറളത്തേക്കാവും കടുവയെ കൊണ്ട് പോവുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…