ഹരിയാനയില്‍ നേതൃമാറ്റം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. മന്ത്രിസഭ പിരിച്ചുവിട്ട് ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ വീണ്ടും സര്‍ക്കാര്‍ രൂപികരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ബിജെപി എംഎല്‍എമാര്‍ രാജ്ഭവനിലെത്തും. ഖട്ടര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങള്‍. ജനനായക് ജനതാ പാര്‍ട്ടി (ജെജെപി)യുമായുള്ള ബിജെപി സഖ്യം തകര്‍ന്നതിനെ തുടര്‍ന്നാണ് രാജി. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ തരുണ്‍ ചുഗും അര്‍ജുന്‍ മുണ്ടയും ചണ്ഡീഗഢിലെത്തിയിട്ടുണ്ട്. 41 ബിജെപി എംഎല്‍എമാരും 6 സ്വതന്ത്രരും ഗോപാല്‍ കാണ്ഡയും യോഗത്തില്‍ പങ്കെടുക്കും. എല്ലാ സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണ അറിയിച്ച് ബിജെപി കത്ത് നല്‍കിയിട്ടുണ്ട്. പുതിയ മന്ത്രിസഭ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഏഴ് ജെജെപി എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കും. മനോഹര്‍ലാല്‍ ഖട്ടറിന് പകരം നയബ് സിംഗ് സെയ്നി, സഞ്ജയ് ഭാട്ടിയ എന്നിവരില്‍ ഒരാള്‍ പുതിയ മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ് നായിബ് സിംഗ് സൈനി, കുരുക്ഷേത്ര ലോക്‌സഭാ സീറ്റില്‍ നിന്നുള്ള എംപി കൂടിയാണ് അദ്ദേഹം. 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 41, കോണ്‍ഗ്രസിന് 30, ജെജെപിക്ക് 10 എംഎല്‍എമാരാണുള്ളത്. ഏഴു പേര്‍ സ്വതന്ത്രരാണ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി), ഹരിയാന ലോക്ഹിത് പാര്‍ട്ടി (എച്ച്എല്‍പി) എന്നിവര്‍ക്ക് ഓരോ എംഎല്‍എ വീതവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…