തൃശൂര്‍ : എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. എന്‍ഡിഎ തൃശൂര്‍ ജില്ല കോര്‍ഡിനേറ്ററാണ് പരാതി നല്‍കിയത്. ഇലക്ഷന്‍ കമ്മീഷന്റെ അംബാസിഡര്‍ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് സുനില്‍കുമാറിനെ തടയണമെന്നാണ് പരാതിയിലെ ആവശ്യം. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്. തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് രാഷ്ട്രീയ വിഷയമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട. ടോവിനോയും താനും നല്ല സുഹൃത്തുക്കള്‍. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം. തൃശൂര്‍ സീതറാം മില്‍സില്‍ പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. തെന്നിന്ത്യന്‍ സിനിമാരംഗത്തെ യുവ നടന്മാരില്‍ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കേവലം നടന്‍ എന്ന വിശേഷണത്തില്‍ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും മുന്‍നിരയിലാണ് ടൊവിനോയുടെ സ്ഥാനം. താന്‍ തൃശൂര്‍ എം എല്‍ എ ആയിരിക്കുമ്പോള്‍, മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ടൊവിനോ നടത്തിയ പ്രസംഗം വൈറലായിരുന്നു. വ്യക്തിപരമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് അദ്ദേഹമെന്നും സുനില്‍ കുമാര്‍ കുറിച്ചു.
നേരില്‍ കാണാന്‍ സാധിക്കുമ്പോഴൊക്കെ ഹൃദയം തുറന്ന് സംസാരിക്കുകയും നമ്മുടെ സന്തോഷം ഉറപ്പാക്കുകയും ചെയ്യുന്ന ടൊവിനോയെ വീണ്ടും നേരില്‍ കാണാന്‍ അവസരമുണ്ടായെന്ന് സുനില്‍ കുമാര്‍ പറയുന്നു.പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും പുതിയ സിനിമ വന്‍ഹിറ്റാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞാണ് സുനില്‍ കുമാര്‍ കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ടൊവിനോ തോമസ് വിശദീകരിച്ചത്. സ്ഥാനാര്‍ത്ഥികള്‍ക്ക് തന്റെ വിജയാശംസകള്‍ നേരുന്നതായും ടൊവിനോ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്റര്‍ പ്രചാരണത്തെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…