വളരെ ചെറിയ ബജറ്റില്‍ ഒരുങ്ങി മികച്ച വിജയം നേടിയ ചിത്രമായിരുന്നു പ്രേമലു. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടി.തിയേറ്ററുകളില്‍ പ്രദര്‍ശനം നേടുന്ന ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രേമലു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ആയിരിക്കും ചിത്രം ഒടിടിയില്‍ എത്തുന്നത്. വിഷുവിന് ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. യുവതാരങ്ങളായ നസ്ലിന്‍ ഗഫൂറും മമിത ബൈജുവുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഫെബ്രുവരി ആദ്യവാരമാണ് പ്രേമലു റിലീസ് ചെയ്തത്.ഗിരീഷ് എഡി ആണ് ചിത്രം സംവിധാനം ചെയ്തത്. മൗത്ത് പബ്ലിസിറ്റി തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ മികച്ച കളക്ഷന്‍ നേടുകയായിരുന്നു. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…