തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എന്നാല്‍, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരന്‍. നേതാവ് നിലപാട് പരിപാടിയില്‍ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണുമായി സംസാരിക്കുകയായിരുന്നു മുരളീധരന്‍. തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.എന്നാല്‍, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിനിറങ്ങുമെന്നും മാറി നില്‍ക്കാനാകില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയത്. നെഹ്റു കുടുംബം മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മാറി നില്‍ക്കാനാകില്ല. അതിനാല്‍ തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാല്‍, പാലക്കാട്ട് മത്സരിക്കാന്‍ ഇല്ല. വട്ടിയൂര്‍ക്കാവ് തന്റെ വീട് ആണ്. ഇപ്പോള്‍ തനിക്ക് സമയം ഉള്ളതിനാല്‍ ഇനി വട്ടിയൂര്‍ക്കാവില്‍ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകും എന്നും മുരളീധരന്‍ പറഞ്ഞു. കെ മുരളീധരന്‍ പങ്കെടുക്കുന്ന നേതാവ് നിലപാട് ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








