ആദിവാസികളുടെ കുടില്‍ പൊളിച്ചു മാറ്റിയ സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
ആദിവാസികളുടെ കുടില്‍ പൊളിച്ചു മാറ്റിയ സംഭവം മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാനന്തവാടി ഡിഎഫ്ഒയും വയനാട് കളക്ടറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ടി കൃഷ്ണനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സിസിഎഫിന്റേതാണ് നടപടി.
ചീഫ് വൈഡ് ലൈഫ് വാര്‍ഡന്റ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാക്ഷേപമാണ് ഉയര്‍ന്നത്. ആദിവാസികളെ തിടുക്കത്തില്‍ കുടിയൊഴിപ്പിച്ച് വനം വകുപ്പിന് അപമതിപ്പുണ്ടാക്കി യെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ടി കൃഷ്ണന് സംഭവിച്ചത് ഗുരുത വീഴ്ച്ചയുണ്ടായെന്ന് ചീഫ് വൈഡ് ലൈഫ് വാര്‍ഡന്റ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വനാവകാശ നിയമപ്രകാരം നല്‍കിയ ഭൂമിയില്‍ വീട് നിര്‍മ്മിച്ച ശേഷം വനഭൂമിയില്‍ നിന്ന് ഒഴുപ്പിക്കാവുന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ആദിവാസികളെ കുടിയിറക്കിയത് 16 വര്‍ഷമായി താമസിക്കുന്ന ഭൂമിയില്‍ നിന്നാണ്.
തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി സെക്ഷനിലെ ബേഗൂര്‍ കൊല്ലിമൂലയില്‍ നിന്ന് മൂന്ന് ആദിവാസി കുടുംബങ്ങളെയാണ് ബദല്‍ സംവിധാനം ഒരുക്കാതെ വനംവകുപ്പ് ഒഴിപ്പിച്ചത്. ഇവരുടെ കുടില്‍ പൊളിച്ചുമാറ്റുകയായിരുന്നു. ഭക്ഷണം പോലും ഇല്ലാതെ രാത്രി മുഴുവന്‍ ആനകള്‍ കടന്നുപോകുന്ന വഴിയില്‍ ഈ കുടുംബങ്ങള്‍ പേടിയോടെ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…