
ഹഷ്-മണി കേസില്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ന്യൂയോര്‍ക്ക് കോടതിയുടേതാണ് കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അധികാരത്തിലേറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നിര്‍ണായക വിധി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിന് നാല് വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചിരുന്നു. നിയുക്ത പ്രസിഡന്റിന് കാര്യമായ പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരില്ലെന്ന് കേസില്‍ ഹാജരായ ജഡ്ജി ജുവാന്‍ മെര്ച്ചന് സൂചിപ്പിച്ചു. പ്രതിയെ ‘തടവോ പിഴയോ പ്രൊബേഷന്‍ മേല്‍നോട്ടമോ കൂടാതെ’ വിട്ടയക്കുമെന്നും മര്‍ച്ചന്‍ പറഞ്ഞു.ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനാരോഹണം നടത്താനിരിക്കുന്ന ട്രംപ്, ഒരു ക്രിമിനല്‍ വിചാരണ നേരിടുന്ന ആദ്യത്തെ യു.എസ് നിയുക്ത പ്രസിഡന്റാണ്.കേസില്‍ ശിക്ഷ വൈകിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രമായി 34 കേസുകളാണ് ട്രംപിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.2016 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴായിരുന്നു ഡോണള്‍ഡ് ട്രംപ് പോണ് താരം സ്റ്റോമി ഡാനിയല്‍സുമായുള്ള വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നതാണ് കേസ്. ട്രംപുമായി 2006ല്‍ ഉണ്ടായ ബന്ധത്തെക്കുറിച്ച് സ്റ്റോമി കോടതിയില്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവെക്കാന്‍ ട്രംപ് സ്റ്റോമിക്ക് 130,000 ഡോളര്‍ നല്‍കിയിരുന്നു എന്നാല്‍ ഈ സാമ്പത്തിക ഇടപാടുകള്‍ രേഖകളില്‍ നിയമപരമായ ചെലവുകള്‍’ ആയിട്ടാണ് ട്രംപ് അടയാളപ്പെടുത്തിയിരുന്നത്.2006ല്‍ ഗോള്‍ഫ് മത്സരവേദിയിലാണ് ട്രംപുമായി സ്റ്റോമി പരിചയത്തിലാകുന്നത്. അന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ ആത്മകഥ പുറത്തിറങ്ങാതിരിക്കാനാണ് ട്രംപ് തനിക്ക് പണം നല്‍കിയതെന്ന് സ്റ്റോമി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







