ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ്.വനിതകള്‍ മുഖ്യമന്ത്രി ആകുന്നതിനന് സിപിഐഎം എതിരല്ല. എന്നും വനിതകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും കെ കെ ശൈലജ പറഞ്ഞു.സ്ത്രീ പരാതിനിധ്യം എല്ലാ മേഖലയിലും വര്‍ധിക്കണം. സ്ത്രീകള്‍ ലോകത്ത് 50 ശതമാനമുണ്ട്. വനിതകള്‍ കൂടുതല്‍ വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു വരുന്നു. ഇനിയും വര്‍ധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി വരെ വനിതകള്‍ ആയി. ഇനി ജില്ലാ സെക്രട്ടറിയായി വരുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.അതേസമയം പാര്‍ട്ടിയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഭാവിയില്‍ ജില്ലാ സെക്രട്ടറിയായും വനിതകള്‍ വരുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. വനിതകള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന ഉണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാലും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…